ആഭ്യന്തരമന്ത്രാലയത്തിന് നേരെ ബോംബ് ഭീഷണി; ലഭിച്ചത് ഇമെയില്‍ വഴി

മൂന്നരയോടെയാണ് പൊലീസ് കണ്‍ട്രോള്‍ ഓഫീസിലെ ഇ മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
Home Ministry Receives Bomb Threat, Nothing Found In Searches: Sources
ആഭ്യന്തരമന്ത്രാലയത്തിന് നേരെ ബോംബ് ഭീഷണി; ലഭിച്ചത് ഇമെയില്‍ വഴിഫയല്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ക്കും വിമാനത്താവളത്തിനും പിന്നാലെ, ആഭ്യന്തരമന്ത്രാലയം പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത് ബ്ലോക്ക് തകര്‍ക്കുമെന്ന് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. മൂന്നരയോടെയാണ് പൊലീസ് കണ്‍ട്രോള്‍ ഓഫീസിലെ ഇ മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്നിരക്ഷാസേനയും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം ഡല്‍ഹിയില്‍ 150ലേറെ സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഹംഗറിയുടെ തലസ്ഥാനനഗരിയില്‍ നിന്നാണ് ഇമെയില്‍ സന്ദേശം വന്നതെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ ഹംഗറി പൊലീസുമായി ബന്ധപ്പെടുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Home Ministry Receives Bomb Threat, Nothing Found In Searches: Sources
രാജസ്ഥാനിലെ മരുഭൂമിയില്‍ പപ്പടം ചുട്ടെടുക്കുന്ന സൈനികന്‍, വൈറല്‍ വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com