പുനെ അപകടം; കൗമാരക്കാരന്‍ പ്രതിയുടെ പിതാവിന് നേരെ മഷിയെറിഞ്ഞ് ജനക്കൂട്ടം,വിഡിയോ

പ്രതിയെ പുനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം
Pune accident Protesters throw ink at police van carrying father of minor
പുനെ അപകടം; കൗമാരക്കാരന്‍ പ്രതിയുടെ പിതാവിന് നേരെ മഷിയെറിഞ്ഞ് ജനക്കൂട്ടം,വിഡിയോസ്‌ക്രീന്‍ഷോട്ട്

പുനെ: പുനെയില്‍ കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവിന് നേരെ ജനകൂട്ടത്തിന്റെ പ്രതിഷേധം. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടയുകയും മഷി എറിയുകയും ചെയ്തു.

പ്രതിയെ പുനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസ് വാന്‍ വളഞ്ഞ് കറുത്ത മഷി എറിഞ്ഞു. 17 കാരന്റെ പിതാവിനെതിരെ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. കോടതി കൗമരക്കാരന്റെ പിതാവിനെ മെയ് 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Pune accident Protesters throw ink at police van carrying father of minor
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി 'വ്‌ളോഗ്'; തമിഴ്‌നാട്ടിലെ യൂട്യൂബര്‍ക്ക് നോട്ടീസ് അയച്ച് ആരോഗ്യവകുപ്പ്

പുനെയിലെ കല്യാണി നഗര്‍ പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് 17 വയസ്സുകാരന്‍ ഓടിച്ച ആഡംബര കാര്‍ അപകടമുണ്ടാക്കിയത്. പ്ലസ് ടു പാസായതിന്റെ ആഘോഷങ്ങള്‍ക്ക് ശേഷം ബാറില്‍നിന്നും കൂട്ടുകാരുമായി കാറില്‍ മടങ്ങുകയായിരുന്നു പതിനേഴുകാരന്‍. അമിത വേഗത്തില്‍ വന്ന കാര്‍ ബൈക്കുമായമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ മധ്യപ്രദേശ് സ്വദേശികളായ അനീഷ് അവാധ്യയും അശ്വിനി കോഷ്ടയുമാണു മരിച്ചത്. ഇരുവരും പുനെയിലെ എഞ്ചിനീയര്‍മാരാണ്. സംഭവത്തില്‍ 17 കാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയിരുന്നു. അപകടത്തെക്കുറിച്ച് വിശദമായ ഉപന്യാസമെഴുതുക, ട്രാഫിക് പൊലീസിനൊപ്പം 15 ദിവസം ജോലി ചെയ്യുക തുടങ്ങിയ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com