സഹപാഠിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, മരണത്തിനും ഇടയാക്കി; 14 കാരന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

കഴിഞ്ഞ വര്‍ഷം വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്
supreme court
സുപ്രീംകോടതി ഫയല്‍

ന്യൂഡല്‍ഹി: 14 വയസുകാരിയും സഹപാഠിയുമായ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച ആണ്‍കുട്ടിക്ക് സുപ്രീംകോടതി ജാമ്യം നിരസിച്ചു. കഴിഞ്ഞ വര്‍ഷം വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. അപമാനം സഹിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയില്‍ പറയുന്നത്.

supreme court
യുജിസി നെറ്റ്: അപേക്ഷാ തീയതി നീട്ടി, ഫീസ് അടയ്ക്കാനും കൂടുതല്‍ സമയം, വിശദാംശങ്ങള്‍

പോക്‌സോ കൂടാതെ ആത്മഹത്യാ പ്രേരണ കുറ്റവും ആണ്‍കുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ഉത്തരാഖണ്ഡ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് പ്രതിയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെല എം ത്രിവേദി, ജസ്റ്റിസ് പങ്കജ് മീത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൂനെയില്‍ ആഡംബരക്കാര്‍ അമിത വേഗതയില്‍ ഓടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതിയായ 17 കാരന് 15 മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കിയതിന് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ കേസില്‍ സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com