രാജസ്ഥാനിലെ മരുഭൂമിയില്‍ പപ്പടം ചുട്ടെടുക്കുന്ന സൈനികന്‍, വൈറല്‍ വീഡിയോ

47 ഡിഗ്രി സെല്‍ഷ്യസാണ് രാജസ്ഥാനിലെ താപനില
രാജസ്ഥാനിലെ മരുഭൂമിയില്‍ പപ്പടം ചുട്ടെടുക്കുന്ന സൈനികന്‍, വൈറല്‍ വീഡിയോ
SM ONLINE

രാജ്യത്ത് വര്‍ധിച്ച് വരുന്ന ചൂടിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ബീക്കാനീറില്‍ നിന്നുള്ള ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ബിഎസ്എഫ് ജവാന്‍ ചുട്ടുപഴുത്ത മരുഭൂമിയില്‍ പപ്പടം ചുട്ടെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

47 ഡിഗ്രി സെല്‍ഷ്യസാണ് രാജസ്ഥാനിലെ താപനില. പപ്പടം എടുത്ത് മണില്‍ കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കകം അത് പുറത്തെടുക്കുമ്പോള്‍ പാകം ചെയ്ത നിലയിലായ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇങ്ങനെ എഴുതി, രാജസ്ഥാനിലെ മരുഭൂമിയില്‍ നിന്നുള്ള ഈ വീഡിയോ കാണുമ്പോള്‍ ഇത്രയും അസാധാരണമായ സാഹചര്യത്തിലും നമ്മളെ സംരക്ഷിക്കുന്ന ജവാന്‍മാരോട് വളരെയധികം ബഹുമാനവും നന്ദിയും ഉണ്ട്.

രാജസ്ഥാനിലെ മരുഭൂമിയില്‍ പപ്പടം ചുട്ടെടുക്കുന്ന സൈനികന്‍, വൈറല്‍ വീഡിയോ
പുനെ അപകടം; കൗമാരക്കാരന്‍ പ്രതിയുടെ പിതാവിന് നേരെ മഷിയെറിഞ്ഞ് ജനക്കൂട്ടം,വിഡിയോ

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കിട്ട വീഡിയോ ഇതിനകം 21,000-ലധികം പേരാണ് കണ്ടത്. പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള തങ്ങളുടെ കടമയും സൈനികരുടെ അചഞ്ചലമായ പ്രതിബദ്ധതയും ആണ് ഇതിലൂടെ മനസിലാക്കേണ്ടതെന്ന് ചിലര്‍ കുറിച്ചു. നമ്മുടെ സൈനികര്‍ക്ക് മാത്രമേ എല്ലാ തീവ്രമായ കാലാവസ്ഥയും പുഞ്ചിരിയോടെ സഹിക്കാനും നിസ്വാര്‍ത്ഥമായി രാജ്യത്തെ സേവിക്കാനും കഴിയൂ എന്ന് മറ്റൊരാള്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിലൊന്നാണ് ബിക്കാനീര്‍. ഈ വര്‍ഷം താപനില 46 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഉയര്‍ന്നത്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്-ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ 'റെഡ് അലര്‍ട്ട്' പുറപ്പെടുവിച്ചതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉഷ്ണതരംഗം മുതല്‍ കഠിനമായ ചൂട് തരംഗം വരെയാണ് പ്രവചിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പകല്‍സമയത്തെ പരമാവധി താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com