പ്രധാനമന്ത്രിക്ക് വധഭീഷണി; എന്‍ഐഎ ഓഫീസിലേക്ക് അജ്ഞാത ഫോണ്‍കോള്‍

ചെന്നൈയിലെ എന്‍ഐഎ ഓഫീസിലാണ് ഭീഷണി സന്ദേശം ലഭിച്ചത്
Narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിഐ ഫയല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ കോളിലൂടെ ഭീഷണി. ചെന്നൈയിലെ എന്‍ഐഎ ഓഫീസിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിന്ദിയിലായിരുന്നു ഫോണ്‍ സംസാരം. വധ ഭീഷണിമുഴക്കിയതിനു പിന്നാലെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടര്‍ന്ന് എന്‍ഐഎ ഡല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി.

Narendra modi
സുഹൃത്ത് അഞ്ച് കോടി നല്‍കി; കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് എംപിയുടെ കൊലപാതകം ആസൂത്രിതം; മൂന്ന് പേര്‍ പിടിയില്‍

മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍കോള്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ചെന്നൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com