അടിയന്തര ലാന്‍ഡിങ്ങിനിടെ വട്ടം കറങ്ങി ഹെലികോപ്റ്റര്‍; കേദാര്‍നാഥില്‍ വന്‍ അപകടം ഒഴിവായി; ഹൃദയം നിലയ്ക്കുന്ന വീഡിയോ

ലാന്‍ഡിങ്ങിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പടര്‍ത്തി.
Chopper spins midair during Kedarnath landing. Heart-stopping visuals
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി.എക്‌സ്‌

ഡെറാഢൂണ്‍:കേദാര്‍നാഥ് ഹെലിപാഡിന് 100 മീറ്റര്‍ അകലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. പൈലറ്റ് ഉള്‍പ്പടെ ഏഴുപേരും സുരക്ഷിതരാണ്. ഉത്തരാഖണ്ഡിലെ സിര്‍സിയില്‍നിന്ന് കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി വരികയായിരുന്ന ഹെലികോപ്റ്ററാണ് അടിയന്തരമായി നിലത്തിറക്കിയത്.

ലാന്‍ഡിങ്ങിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പടര്‍ത്തി. തുടര്‍ന്ന് ഹെലിപാഡിന് സമീപമുള്ള ആളുകള്‍ ഓടുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ഹെലികോപ്റ്ററിന്റെ പിന്‍ഭാഗം നിലത്തിടിക്കകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെസ്ട്രല്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് തകരാറിലായ ഹെലികോപ്റ്റര്‍. സിര്‍സി ഹെലിപാഡില്‍ നിന്നും കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി എത്തിയപ്പോഴാണ് സംഭവമെന്ന് ജില്ലാ ദുരന്തനിവാരണ മാനേജ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ഇത്തവണ മേയ് 10നാണ് ചാര്‍ധാം യാത്രയ്ക്ക് തുടക്കമായത്. അതിശൈത്യത്തിലും തീര്‍ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Chopper spins midair during Kedarnath landing. Heart-stopping visuals
നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com