മേധാപട്കര്‍ ലഫ്. ഗവര്‍ണര്‍ക്കെതിരെ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നത്, കുറ്റക്കാരിയെന്ന് ഡല്‍ഹി കോടതി

2003ലെ കേസിലാണ് ഡല്‍ഹി സാകേത് കോടതിയുടെ നടപടി.
Medha patkar
മേധാ പട്കര്‍ഫയല്‍

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ കുറ്റക്കാരിയെന്ന് ഡല്‍ഹി സാകേത് കോടതി. 2003ലെ കേസിലാണ് ഡല്‍ഹി സാകേത് കോടതിയുടെ നടപടി. ടി വി ചാനലിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ശിക്ഷ പിന്നീട് കോടതി വിധിക്കും.

രണ്ടുവര്‍ഷം വരെ തടവോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. നര്‍മ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് 2000 മുതല്‍ തന്നെ മേധാ പട്കറും സക്‌സേനയും തമ്മില്‍ നിയമപോരാട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായ ഒരു എന്‍ജിഒയുടെ തലവനായിരുന്നു അദ്ദേഹം.


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Medha patkar
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം, ഞായറാഴ്ച രാത്രിയോടെ ബംഗാള്‍ തീരത്ത് 'റിമാല്‍' ചുഴലിക്കാറ്റ് കര തൊടും; ജാഗ്രതാനിര്‍ദേശം

നര്‍മ്മദാ ബച്ചാവോ ആന്ദോളനും തനിക്കുമെതിരെ പരസ്യങ്ങള്‍ നല്‍കുന്നതില്‍ സക്‌സേനയ്‌ക്കെതിരെ മേധാപട്കര്‍ നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മേധാപട്കര്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സക്‌സേനയും കേസ് ഫയല്‍ ചെയ്തു. സക്‌സേനയുടെ ആരോപണത്തെ ഖണ്ഡിക്കാനുള്ള തെളിവുകളൊന്നും മേധാപട്കര്‍ ഹാജരാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മേധാപട്കര്‍ മനഃപ്പൂര്‍വ്വമായി സക്‌സേനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. സക്‌സേന ഭീരുവാണെന്നും ദേശസ്‌നേഹിയല്ലെന്നും ഹവാല ഇടപാടില്‍ സക്‌സേനയ്ക്ക് ബന്ധമുണ്ടെന്നുമുള്ള മേധാപട്കറുടെ പ്രസ്താവനകള്‍ അപകീര്‍ത്തികരം മാത്രമല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സാകേത് കോടതി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മ്മ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com