ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: തൊലി ഉരിഞ്ഞ് എല്ലുകള്‍ പ്ലാസ്റ്റിക് കവറിലാക്കി തള്ളി; പ്രതി കുറ്റം സമ്മതിച്ചതായി സിഐഡി

അവാമി ലീഗ് എംപിയുടെ സുഹൃത്തും യുഎസ് പൗരനുമായ അക്തറുസ്സമാന്‍ വാടകക്കെടുത്ത ആളാണ് ജിഹാദ് ഹവ്‌ലാദര്‍
 MP Anwarul Azim Anwar
ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസീം അന്‍വര്‍പിടിഐ

കൊല്‍ക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസീമിനെ കൊന്ന് തൊലി ഉരിഞ്ഞ് എല്ലുകള്‍ കഷ്ണങ്ങളായി ഒടിച്ചുകളഞ്ഞ് നഗരത്തില്‍ തള്ളിയതായാണ് സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ സിഐഡി സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് അന്‍വാറുള്‍ അന്‍വറിന്റെ കൊലപാതകത്തിന്റെ ദാരുണമായ വിവരങ്ങള്‍ പുറത്തുവന്നത്.

 MP Anwarul Azim Anwar
ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറി; ഭര്‍ത്താവിന് ജീവപര്യന്തം

ബംഗ്ലാദേശിലെ ഖുല്‍ന ജില്ലയിലെ ബരാക്പൂര്‍ നിവാസിയായ ജിഹാദ് ഹവ്ലാദര്‍ എന്ന പ്രഫഷണല്‍ കില്ലര്‍ മുംബൈയില്‍ താമസിച്ചിരുന്നതായി സിഐഡി വൃത്തങ്ങള്‍ അറിയിച്ചു. അവാമി ലീഗ് എംപിയുടെ സുഹൃത്തും യുഎസ് പൗരനുമായ അക്തറുസ്സമാന്‍ വാടകക്കെടുത്ത ആളാണ് ജിഹാദ് ഹവ്‌ലാദര്‍ എന്നയാള്‍. രണ്ട് മാസം മുമ്പാണ് ഇയാള്‍ കൊല്‍ക്കത്തയില്‍ എത്തിയതെന്ന് സിഐഡി വൃത്തങ്ങള്‍ അറിയിച്ചു.

കൊല്‍ക്കത്ത വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ താമസിച്ചിരുന്ന ഹവ്ലാദാറിന് ബംഗ്ലാദേശ് എംപിയെ കൊലപ്പെടുത്താന്‍ അക്തറുസ്സമാന്‍ ചെലവഴിച്ച 5 കോടിയുടെ വിഹിതം നല്‍കിയതായും സിഐഡി വൃത്തങ്ങള്‍ പറയുന്നു.

താനും മറ്റ് നാല് ബംഗ്ലാദേശ് പൗരന്മാരും ചേര്‍ന്ന് കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍ ഏരിയയിലെ ഫ്ളാറ്റില്‍ വച്ച് എംപിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ ഹവ്ലാദര്‍ സമ്മതിച്ചു. അക്തറുസ്സമാന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് ഫ്ളാറ്റില്‍വെച്ച് തന്നെ തൊലിയുരിഞ്ഞ് എടുക്കുകയം മാംസം അരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത വിധമാക്കുകയുമായിരുന്നുവെന്ന് സിഐഡി വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് എല്ലുകള്‍ കഷ്ണങ്ങളാക്കി നിരവധി പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി. കൊലയാളികള്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ പല രീതിയില്‍ സഞ്ചരിച്ച് പാക്കറ്റുകള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ കളയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com