അത്താഴം വിളമ്പിയില്ല; അമ്മയെ തല്ലിക്കൊന്ന് യുവാവ് മുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കി

അച്ഛന്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മടങ്ങിയെത്തിയ മകന്‍ അമ്മയെ വടിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
അത്താഴം വിളമ്പിയില്ല; അമ്മയെ തല്ലിക്കൊന്ന് യുവാവ് മുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കി
അത്താഴം വിളമ്പിയില്ല; അമ്മയെ തല്ലിക്കൊന്ന് യുവാവ് മുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കിപ്രതീകാത്മക ചിത്രം

ഭോപ്പാല്‍: അത്താഴം വിളാമ്പത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. 65കാരിയായ ജീവാബായിയാണ് കൊല്ലപ്പെട്ടത്.

മകനാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് മലിയ ഭീല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി യുവാവ് അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.പ്രതി അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് അച്ഛന്‍ ഇടപെടുകയും ഇതേ തുടര്‍ന്ന് യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. അച്ഛന്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മടങ്ങിയെത്തിയ മകന്‍ അമ്മയെ വടിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

അത്താഴം വിളമ്പിയില്ല; അമ്മയെ തല്ലിക്കൊന്ന് യുവാവ് മുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കി
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ അഭ്യര്‍ഥന ചര്‍ച്ച ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സ്റ്റാലിന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com