എക്‌സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ മകന്റെ ഭാര്യ സരോജ് ഗോയങ്ക അന്തരിച്ചു

എക്‌സ്പ്രസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു
Saroj Goenka
സരോജ് ഗോയങ്ക ഫയൽ

ചെന്നൈ: എക്‌സ്പ്രസ് സ്ഥാപകനും ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ കുലപതിയുമായ രാംനാഥ് ഗോയങ്കയുടെ മകന്റെ ഭാര്യ സരോജ് ഗോയങ്ക അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയില്‍ രാവിലെ 11.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. എക്‌സ്പ്രസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു.

ചെന്നൈ മൗണ്ട് റോഡിലെ എക്‌സ്പ്രസ് മാള്‍ വികസിപ്പിച്ചതും, ഇ റെസിഡെന്‍സ്, ഇ ഹോട്ടല്‍, ഇഎ ചേംബേഴ്‌സ് തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും സരോജ് ഗോയങ്കയുടെ നേതൃത്വത്തിലാണ്. എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ് (മധുരൈ) ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാര്‍ സെന്താലിയ അനന്തരവനാണ്. 1929 ഓഗസ്റ്റ് 31 ന് പ്രശസ്ത വ്യവസായിയും രാജ്യസഭാംഗവുമായിരുന്ന ശ്രേയസ് പ്രസാദ് ജെയിനിന്റെ മകളായിട്ടാണ് സരോജ് ഗോയങ്ക ജനിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന സരോജ് ഗോയങ്ക, 2015 ലെ തമിഴ്‌നാട് പ്രളയകാലത്ത് ഒരു കോടി രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി ജയലളിതയ്ക്ക് കൈമാറിയത്. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി സ്വാമി ദയാനന്ദ കൃപ ഹോമിന് 10 ഏക്കര്‍ ഭൂമി സംഭാവന നല്‍കിയിരുന്നു.

Saroj Goenka
ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ല; ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

എക്‌സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ ഏക മകന്‍ പരേതനായ ഭഗവന്‍ ദാസ് ഗോയങ്കയാണ് ഭര്‍ത്താവ്. ആരതി അഗര്‍വാള്‍, റിതു ഗോയങ്ക, കവിത സിംഘാനിയ എന്നിവരാണ് സരോജ് ഗോയങ്കയുടെ മക്കള്‍. മൂന്നുപേരും എക്‌സ്പ്രസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com