നടുറോഡില്‍ ഗുണ്ടാസംഘങ്ങളുടെ സിനിമാസ്റ്റൈല്‍ ഏറ്റുമുട്ടല്‍, പോര്‍വിളി, വിഡിയോ

സാമ്പത്തിക തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം
Dramatic Footage Of Group Fight On Road In Karnataka
നടുറോഡില്‍ ഗുണ്ടാസംഘങ്ങളുടെ സിനിമാസ്റ്റൈല്‍ ഏറ്റുമുട്ടല്‍, പോര്‍വിളി, വിഡിയോ എക്‌സ്

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ റോഡില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സിനിമാസ്റ്റൈല്‍ ഏറ്റുമുട്ടല്‍. രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഗുണ്ടകള്‍ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മേയ് 18-ന് അര്‍ധരാത്രി ഉഡുപ്പി-മണിപ്പാല്‍ റോഡില്‍ കുഞ്ചിബേട്ടുവിന് സമീപമായിരുന്നു സംഭവം. കാറിലെത്തിയ രണ്ടംഗ സംഘമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇരുസംഘങ്ങളിലുമായി ആറുപേരെയാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഒരുസംഘം തങ്ങളുടെ കാര്‍ ഉപയോഗിച്ച് എതിരാളികളുടെ കാറിലിടിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Dramatic Footage Of Group Fight On Road In Karnataka
വോട്ടിങ് മെഷീനില്‍ ബിജെപി ടാഗ്; തൃണമൂലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാര്‍ റിവേഴ്‌സ് എടുത്ത് എതിര്‍ സംഘത്തിന്റെ കാറില്‍ ഇടിക്കുന്നു. പിന്നാലെ കാറില്‍ നിന്ന് ആളുകള്‍ ഇറങ്ങി പരസ്പരം പോരടിച്ചു. ശേഷം മുന്നോട്ട് പോയ കാര്‍ വീണ്ടും തിരിച്ച് വന്ന് അടുത്ത കാറില്‍ ഇടിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഒരാളെ കാറിടിപ്പിച്ച് വീഴ്ത്തിയതിന് ശേഷം അയാളെ ആക്രമിക്കുന്നതും വിഡിയോയിലുണ്ട്.

സാമ്പത്തിക തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ബാക്കി നാലുപേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com