വോട്ടിങ് മെഷീനില്‍ ബിജെപി ടാഗ്; തൃണമൂലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബങ്കുരയിലെ രഘുനാഥ്പുരില്‍ അഞ്ചു ഇലക്ട്രോണിക് മെഷീനുകളിലാണ് ബിജെപി ടാഗുകള്‍ കണ്ടതായി ആരോപണം ഉയര്‍ന്നത്.
election 2024 ECI refutes TMC's allegations of EVM tampering
വോട്ടിങ് മെഷീനില്‍ ബിജെപി ടാഗ്; തൃണമൂലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍എക്‌സ്

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബിജെപി ടാഗ് കണ്ടെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബങ്കുരയിലെ രഘുനാഥ്പുരില്‍ അഞ്ചു ഇലക്ട്രോണിക് മെഷീനുകളിലാണ് ബിജെപി ടാഗുകള്‍ കണ്ടതായി ആരോപണം ഉയര്‍ന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കമ്മീഷനിങ് ചെയ്യുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നത് ബിജെപിയുടെ പ്രതിനിധികള്‍ മാത്രമാണെന്നും അതുകൊണ്ടാണ് ടാഗില്‍ അവരുടെ പ്രതിനിധികളുടെ ഒപ്പ് മാത്രം ഉള്ളത് എന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

election 2024 ECI refutes TMC's allegations of EVM tampering
തമിഴ്‌നാട്ടില്‍ ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു; മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

ചില മെഷീനുകളില്‍ എല്ലാ പാര്‍ട്ടിയുടെ ഏജന്റുമാരും എത്തിയിരുന്നുവെന്നും അവരുടെ ഒപ്പ് ശേഖരിക്കാന്‍ സാധിച്ചുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കമ്മീഷനിങ് ചെയ്തതെന്നും എല്ലാം സിസിടിവി ക്യാമറയുടെ സാന്നിധ്യത്തിലാണ് നടത്തിയതെന്നും വിഡിയോ എടുത്തിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

ബങ്കുരയിലെ രഘുനാഥ്പുരില്‍ അഞ്ചു ഇലക്ട്രോണിക് മെഷീനുകളില്‍ ബിജെപി ടാഗുകള്‍ കണ്ടു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ശ്രദ്ധയില്‍ കൊണ്ടുവന്ന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് മെഷീനുകളുടെ ചിത്രം അടക്കം തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com