സ്ത്രീകളുടെ കുളിമുറിക്ക് മുകളില്‍ സിസിടിവി; ഡിസ്‌പ്ലേ പൂജാരിയുടെ മൊബൈല്‍ ഫോണില്‍; കേസ്

ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ കുളിച്ചുകയറിയ ശേഷം കുളിമുറിയില്‍ നിന്ന് വസ്ത്രം മാറിയ ശേഷമാണ് ദര്‍ശനം നടത്തുക. സ്ത്രീകള്‍ വസ്ത്രം മാറുന്ന ഭാഗത്തേക്ക് ഫോക്കസ് ചെയ്ത നിലയിലായിരുന്നു ക്യാമറ
Priest booked for placing camera in women's bathroom
സ്ത്രീകളുടെ കുളിമുറിക്ക് മുകളില്‍ സിസിടിവി; ഡിസ്‌പ്ലേ പൂജാരിയുടെ മൊബൈല്‍ ഫോണില്‍; കേസ്പ്രതീകാത്മക ചിത്രം

ഗാസിയബാദ്: സ്ത്രീകളുടെ കുളിമുറിയില്‍ ക്യാമറ വച്ച പൂജാരിക്കെതിരെ പൊലീസ് കേസ് എടുത്തു. ഉത്തര്‍പ്രദേശിലെ മുറാദ് നഗറിലെ ഗംഗാനദിക്കരയിലുള്ള ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് കേസ്. നദിയില്‍ കുളിച്ചു കറിയ ശേഷമാണ് ആളുകള്‍ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തിലെത്തുക.

മെയ് 21 ന് മകളോടൊപ്പം ക്ഷേത്രദര്‍ശനത്തിനായി എത്തിയപ്പോഴാണ് കുളിമുറിക്ക് മുകളിലായി സിസിടിവി ക്യാമറ ശ്രദ്ധില്‍പ്പെട്ടത്. ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ കുളിച്ചുകയറിയ ശേഷം കുളിമുറിയില്‍ നിന്ന് വസ്ത്രം മാറിയ ശേഷമാണ് ദര്‍ശനം നടത്തുക. സ്ത്രീകള്‍ വസ്ത്രം മാറുന്ന ഭാഗത്തേക്ക് ഫോക്കസ് ചെയ്ത നിലയിലായിരുന്നു ക്യാമറയെന്ന് പൊലീസ് പറഞ്ഞു. സിസിടിവിയുടെ ഡിസ്‌പ്ലേ പൂജാരിയുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായു പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്യാമറ ശ്രദ്ധയില്‍പ്പെട്ട യുവതി പൂജാരിയെ അറിയിക്കുകയും ഇതേക്കുറിച്ച് കൂടുതല്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ ക്യാമറയെ കുറിച്ച് മറ്റ് ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പൂജാരി യുവതിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

തുടര്‍ന്ന് യുവതി മുറാദ്‌നഗര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അറസ്റ്റ് ചെയ്യാന്‍ ക്ഷേത്രത്തിലെത്തിയപ്പോഴെക്കും പൂജാരി അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെ വിവിധവകുപ്പുകള്‍ പ്രകാരം പൂജാരിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Priest booked for placing camera in women's bathroom
വാട്‌സ്ആപ് ഡിപി ഹൈക്കോടതി ജഡ്ജി; ജില്ലാ ജഡ്ജിയില്‍ നിന്ന് അരലക്ഷം തട്ടി; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com