യുപിയിൽ ബസിനു മുകളിൽ ട്രക്ക് വീണ് 11 മരണം; 10 പേർക്ക് പരിക്ക്

പൂർണ​ഗിരിയിലേക്ക് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്
truck turns turtle on bus in up
അപകട ദൃശ്യംവീഡിയോ സ്ക്രീന്‍ഷോട്ട്

ലഖ്നൗ: ഉത്തർപ്രദേശിൽ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഷാജഹാൻപുരിലെ ഖുതാറിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.

കല്ലുകളുമായി പോകുകയായിരുന്ന ട്രക്ക് നിർത്തിയിട്ടിരുന്ന ബസിൽ ഇടിച്ച് മറിയുകയായിരുന്നു. പൂർണ​ഗിരിയിലേക്ക് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി ബസ് റോഡരികിൽ നിർത്തിയിട്ട സമയത്താണ് കല്ലുമായി വരികയായിരുന്ന ട്രക്ക് വന്നിടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ സമയത്ത് തീർഥാടകരിൽ ചിലർ ഭക്ഷണം കഴിക്കാനായി ധാബയിലായിരുന്നു. മറ്റുള്ളവർ ബസിലും. സീതാപുരിൽ നിന്നുള്ള ജെത ​ഗ്രാമത്തിലെ ആളുകളാണ് ബസിലുണ്ടായിരുന്നത്.

truck turns turtle on bus in up
നടുറോഡില്‍ ഗുണ്ടാസംഘങ്ങളുടെ സിനിമാസ്റ്റൈല്‍ ഏറ്റുമുട്ടല്‍, പോര്‍വിളി, വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com