ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തു മരിച്ചു

ആറ് കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില ​ഗുരുതരമാണ്
6 children dead
തീയണയ്ക്കാനുള്ള ശ്രമംവീഡിയോ ദൃശ്യം

ന്യൂഡൽഹി: വിവേക് വിഹാറിലെ ന്യൂബോൺ ബേബി കെയർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ വെന്തു മരിച്ചു. ആറ് കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില ​ഗുരുതരമാണ്. 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.

ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. തീ പൂർണമായും നിയന്ത്രണ വിധേയമായതാണ് റിപ്പോർട്ടുകൾ. 12 അ​ഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. തീപടർന്നതിനു പിന്നാലെ തന്നെ കുട്ടികളെ മാറ്റിയിരുന്നു. പുക ശ്വസിച്ചതും കുട്ടികളുടെ മരണത്തിനിടയാക്കിയതായി പ്രാഥമിക വിലയിരുത്തലുണ്ട്.

6 children dead
​ഗുജറാത്തിലെ ​ഗെയിമിങ് സെന്റർ തീ പിടിത്തം; മരണം 27 ആയി, മരിച്ചവരിൽ 12 കുട്ടികളും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com