ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പ്രവേശനം; സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം, വിശദാംശങ്ങള്‍

വിവിധ നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്നതാണ് സിറ്റി സ്ലിപ്പ്
JIPMAT 2024
ദേശീയതലത്തില്‍ 73 നഗരങ്ങളിലായാണ് പരീക്ഷ നടത്തുന്നത്ഫയൽ

ന്യൂഡല്‍ഹി: ഐഐഎം ജമ്മു, ഐഐഎം ബോധ് ഗയ എന്നിവിടങ്ങളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റിന്റെ ( ജിപ്മാറ്റ്) സിറ്റി സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. വിവിധ നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്നതാണ് സിറ്റി സ്ലിപ്പ്.

https://exams.nta.ac.in/JIPMAT ല്‍ കയറി സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജൂണ്‍ ആറിനാണ് പരീക്ഷ. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് പരീക്ഷയുടെ സമയക്രമം.ദേശീയതലത്തില്‍ 73 നഗരങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. അപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് അഡ്മിറ്റ് കാര്‍ഡ് ആണെന്ന് വിദ്യാര്‍ഥികള്‍ തെറ്റിദ്ധരിക്കരുതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.ജിപ്മാറ്റ് 2024ന്റെ അഡ്മിറ്റ് കാര്‍ഡ് പിന്നീട് പ്രസിദ്ധീകരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്. 150 മിനിറ്റ് ടെസ്റ്റില്‍ 4 മാര്‍ക്ക് വീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. തെറ്റിന് ഒരു മാര്‍ക്ക് കുറയ്ക്കും.2022, 23, 24 വര്‍ഷങ്ങളിലൊന്നില്‍ 12 ജയിച്ചവര്‍ക്കാണു പ്രവേശനം.

വിഷയം : ക്വാണ്ടിറ്റേറ്രിവ് ആപ്റ്റിറ്റിയൂഡ്- 33 ചോദ്യങ്ങള്‍, 132 മാര്‍ക്ക്

വിഷയം : ഡേറ്റ ഇന്റര്‍പ്രട്ടേഷന്‍ & ലോജിക്കല്‍ റീസണിങ് - 33 ചോദ്യങ്ങള്‍, 132 മാര്‍ക്ക്

വിഷയം : വെര്‍ബല്‍ എബിലിറ്റി & റീഡിങ് കോംപ്രിഹെന്‍ഷന്‍- 34 ചോദ്യങ്ങള്‍, 136 മാര്‍ക്ക്

ആകെ മാര്‍ക്ക് : 100 ചോദ്യങ്ങള്‍ക്ക് 400 മാര്‍ക്ക്

JIPMAT 2024
120 കിലോമീറ്റര്‍ വേഗം, റിമാല്‍ ചുഴലിക്കാറ്റ് അതീതീവ്രമായി; ബംഗാള്‍, ഒഡീഷ തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത-വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com