ഡിസ്‌കൗണ്ട് ഓഫറില്‍ ജനം തള്ളിക്കയറി, ഗെയിമിങ് സെന്റര്‍ പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ, ഒരു എമര്‍ജന്‍സി വാതില്‍ മാത്രം; വന്‍ സുരക്ഷാവീഴ്ച

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തില്‍ 28 പേര്‍ മരിച്ച സംഭവത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്നത് നിരവധി ചോദ്യങ്ങള്‍
Rajkot gaming centre fire
തീപിടിത്തത്തിൽ ഗെയ്മിങ് സെന്റർ കത്തിനശിച്ച നിലയിൽപിടിഐ

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ച സംഭവത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. ഫയര്‍ ക്ലിയറന്‍സിനായി എന്‍ഒസിയില്ലാതെയാണ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പുറത്തേയ്ക്ക് പോകാന്‍ ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

വാരാന്ത്യം കണക്കിലെടുത്ത് ടിക്കറ്റിന് 99 രൂപ മാത്രമെന്ന് പ്രഖ്യാപിച്ച് വന്‍ ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കിയിരുന്നതിനാല്‍ സെന്ററിലെ ഗെയിമിങ് സോണില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചട്ടക്കൂട് തകര്‍ന്നതിനാലും കാറ്റിന്റെ വേഗവും കാരണം തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.'-അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ തീവ്രത കാരണം കിലോമീറ്ററുകള്‍ അകലെ നിന്ന് വരെ പുക ഉയരുന്നത് ദൃശ്യമായി. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. തിരിച്ചറിയുന്നതിനായി മൃതദേഹങ്ങളുടെയും ബന്ധുക്കളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഗെയിമിംഗ് സോണിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ലൈസന്‍സ് ഇല്ലായിരുന്നു. രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ഫയര്‍ ക്ലിയറന്‍സിനായി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നില്ല. രാജ്കോട്ട് മേയര്‍ എന്‍ഒസി ഇല്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

'ഫയര്‍ എന്‍ഒസി ഇല്ലാതെ ഇത്രയും വലിയ ഗെയിം സോണ്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ഞങ്ങള്‍ അന്വേഷിക്കും, അതിന്റെ അനന്തരഫലങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയവും അനുവദിക്കില്ല,'- രാജ് കോട്ട് മേയര്‍ പറഞ്ഞു.ഇവിടെ ഒരു എമര്‍ജന്‍സി എക്‌സിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീപിടിത്തത്തെത്തുടര്‍ന്ന് പരിഭ്രാന്തിയുണ്ടായി. പ്രവേശന കവാടത്തിന് സമീപം താല്‍ക്കാലിക കെട്ടിടം തകര്‍ന്നതിനാല്‍ ആളുകള്‍ കുടുങ്ങി. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടതായും അധികൃതര്‍ അറിയിച്ചു.ടിആര്‍പി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Rajkot gaming centre fire
ഇടുപ്പിൽ സൂചി തറഞ്ഞിരുന്നത് മൂന്നു വർഷം; അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com