​ഗുജറാത്തിലെ ​ഗെയിമിങ് സെന്റർ തീപിടിത്തം; മരണം 27 ആയി, മരിച്ചവരിൽ 12 കുട്ടികളും

ഇന്നലെ വൈകീട്ടാണ് ന​ഗരത്തിലെ ടിആർപി ​ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തമുണ്ടായത്
തീപിടിത്തതില്‍ പൂര്‍ണമായി തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍
തീപിടിത്തതില്‍ പൂര്‍ണമായി തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍

അഹമ്മദാബാദ്: ​ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയ്മിങ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ മരണം 27 ആയി. മരിച്ചവരിൽ 12 പേർ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാപ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കി. ഇന്നലെ വൈകീട്ടാണ് ന​ഗരത്തിലെ ടിആർപി ​ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തമുണ്ടായത്.

താത്കാലികമായി നിർമിച്ച ഗെയിമിങ് സെന്ററിലാണ് അപകടം നടന്നത്. ഇതിനു ഫയർ എൻഒസി ഇല്ലായിരുന്നുവെന്നും കണ്ടെത്തി. ഉടമ യുവരാജ് സിങ് സോളങ്കിയേയും മാനേജരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉടമക്കെതിരെ കേസെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു.

അവധിക്കാലമായതിനാൽ സെന്ററിൽ ഒട്ടേറെ കുട്ടികൾ എത്തിയിരുന്നു. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു.

തീപിടിത്തതില്‍ പൂര്‍ണമായി തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍
യുപിയിൽ ബസിനു മുകളിൽ ട്രക്ക് വീണ് 11 മരണം; 10 പേർക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com