ആടുകളെ മേയ്ക്കുന്നതിനിടെ കടുവ ആക്രമിച്ചു; 48കാരി മരിച്ചു

ഞായറാഴ്ച രാവിലെ ഫോറസ്റ്റ് വാച്ച് ടവറില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
Woman Dead In Tiger Attack  In Moorband Hill
ആടുകളെ മേയ്ക്കുന്നതിനിടെ കടുവ ആക്രമിച്ചു; മൈസൂരില്‍ 48കാരി മരിച്ചുടിവി ദൃശ്യം

ബംഗളൂരു: മൈസൂരു ജില്ലയിലെ മൂര്‍ബന്ദ് ഹില്‍സില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ആടുകളെ മേയ്ക്കുകയായിരുന്ന സ്ത്രീയെ കടുവ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മാള്‍ഡ ഗ്രാമത്തില്‍ താമസിക്കുന്ന ചിക്കി (48) ആണ് മരിച്ചത്.

സ്ത്രീക്കൊപ്പം ആടുകളെ മേയ്ക്കുകയായിരുന്ന സുഹൃത്ത് ഗ്രാമത്തിലെത്തി വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്‍ ബേഗുരു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ശനിയാഴ്ച ആരംഭിച്ചെങ്കിലും ഇരുട്ടായതിനാല്‍ ഫലം കണ്ടിരുന്നില്ല. ഞായറാഴ്ച രാവിലെ ഫോറസ്റ്റ് വാച്ച് ടവറില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അന്തര്‍സാന്തെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Woman Dead In Tiger Attack  In Moorband Hill
120 കിലോമീറ്റര്‍ വേഗം, റിമാല്‍ ചുഴലിക്കാറ്റ് അതീതീവ്രമായി; ബംഗാള്‍, ഒഡീഷ തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത-വീഡിയോ

ബംഗളൂരുവില്‍ കടുവകളുടെ ആക്രമണം സമീപകാലത്തായി വര്‍ധിച്ചു വരികയാണ്. ജനുവരി അഞ്ചിന് മൈസൂരു ജില്ലയിലെ നഞ്ചന്‍ഗുഡു താലൂക്കിലെ ഹല്ലാരെ ഗ്രാമത്തില്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഒരു സ്ത്രീക്ക് കടുവയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.മൈസൂരു ജില്ലയിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിന്റെ ഹെഡിയാല റേഞ്ചിന്റെ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ കന്നുകാലികളെ മേയ്ക്കുകയായിരുന്ന സ്ത്രീയെ കടുവ ആക്രമിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com