യുപിയിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു-വീഡിയോ

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം
Massive fire breaks out at hospital
ബാഗ്പഥിലെ ആസ്ത ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്സ്ക്രീൻഷോട്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം. ബാഗ്പഥിലെ ആസ്ത ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. 12 രോഗികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെയും പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഇന്ന് രാവിലെയാണ് ഡല്‍ഹി- സഹറാന്‍പൂര്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കി. ഇതുവരെ ആര്‍ക്കും ആളപായമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശുപത്രിയുടെ ടെറസില്‍ നിന്നാണ് തീ ഉയര്‍ന്നത്. ആശുപത്രിയില്‍ ഉണ്ടായിരുന്ന 12 രോഗികളെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം.

Massive fire breaks out at hospital
റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു, വീശുന്നത് 120 കി.മീ വേഗത്തില്‍; അതീവ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com