മെയ് 31 ന് കീഴടങ്ങുമെന്ന് പ്രജ്വല്‍ രേവണ്ണ; ക്ഷമ ചോദിച്ച് വീഡിയോ സന്ദേശം

ലൈംഗിക വീഡിയോ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെ ഏപ്രില്‍ 26ന് അദ്ദേഹം രാജ്യം വിട്ടിരുന്നു.
sex scandel in karnataka
പ്രജ്വല്‍ രേവണ്ണ ഫെയ്‌സ്ബുക്ക്

ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ. താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. ലൈംഗിക വീഡിയോ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെ ഏപ്രില്‍ 26ന് അദ്ദേഹം രാജ്യം വിട്ടിരുന്നു.

'31 ന് രാവിലെ 10 മണിക്ക്, ഞാന്‍ എസ്‌ഐടിക്ക് മുന്നില്‍ ഉണ്ടാകും, കേസുമായി ഞാന്‍ സഹകരിക്കും, എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, ഇത് എനിക്കെതിരായ കള്ളക്കേസാണ്, എനിക്ക് നിയമത്തില്‍ വിശ്വാസമുണ്ട്,' അദ്ദേഹം പറഞ്ഞു.

ജെഡിഎസ് മേധാവിയും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വലിനെതിരെ നിരവധി ലൈംഗിക കേസുകള്‍ നിലവിലുണ്ട്. നിരവധി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഏപ്രില്‍ 26നാണ് 33കാരനായ എംപി രാജ്യം വിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചാണ് വിദേശയാത്രയെന്നും തനിക്കെതിരായ രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപണം ഉയര്‍ന്നുവന്നതെന്നും രേവണ്ണ പറഞ്ഞു. വിദേശത്തുള്ള അദ്ദേഹം നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യമന്ത്രാലയം നയതന്ത്രപാസ് പോര്‍ട്ട് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

sex scandel in karnataka
കോടതിയില്‍ നാടകീയ രംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com