17കാരന്‍ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലിരുന്ന് നടുറോഡില്‍ യുവാവിന്റെ അഭ്യാസപ്രകടനം; വീഡിയോ വൈറല്‍; അറസ്റ്റ്

ബോണറ്റിലിരുന്ന 21 കാരനെയും പതിനേഴുകാരന്റെ അച്ഛനെയും അറസ്റ്റു ചെയ്തു.
Teenage boy drives BMW car without license with man on bonnet
17കാരന്‍ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലിരുന്ന് നടുറോഡില്‍ യുവാവിന്റെ അഭ്യാസപ്രകടനംവീഡിയോ ദൃശ്യം

മുംബൈ: കല്യാണില്‍ പതിനേഴുകാരന്‍ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലിരുന്ന് നടുറോഡില്‍ യുവാവിന്റെ അഭ്യാസപ്രകടനം. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്തു. ബോണറ്റിലിരുന്ന 21 കാരന്‍ ശുഭം മിതാലിയയേയും പതിനേഴുകാരന്റെ അച്ഛനെയും അറസ്റ്റു ചെയ്തു. സംഭവത്തില്‍ പതിനേഴുകാരനെതിരെയും കേസ് എടുത്തു.

താനെ ജില്ലയിലെ കല്യാണ്‍ നഗരത്തിലെ തിരക്കേറിയ ശിവാജി ചൗക്കില്‍ ശനിയാഴ്ചയാണ് കൗമാരക്കാരന്‍ കാര്‍ ഓടിച്ചത്. 'സോഷ്യല്‍ മീഡിയ റീലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൗമാരക്കാരന്‍ വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ഉടമയ്ക്ക് നോട്ടീസ് അയച്ചതായും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസമാണ് പതിനേഴുകാരന്‍ ഓടിച്ച ആഡംബരക്കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചത്. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Teenage boy drives BMW car without license with man on bonnet
മാസപ്പടിയില്‍ പൊലീസിന് കേസ് എടുക്കാമെന്ന് ഇഡി; രണ്ടുതവണ ഡിജിപിക്ക് കത്തയച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com