ഒരു ഭാഗത്ത് ചുഴലിക്കാറ്റ്, മറുഭാഗത്ത് തെരഞ്ഞെടുപ്പ്; ഇന്ത്യാസഖ്യയോഗത്തിന് മമത ഇല്ല

ഒരുവശത്ത് ചുഴലിക്കാറ്റ്, മറുവശത്ത് തെരഞ്ഞെടുപ്പ്. അതിന്റെ കാര്യങ്ങളെല്ലാം നോക്കണം.
TMC won't attend INDIA bloc meeting on June 1
ഒരു ഭാഗത്ത് ചുഴലിക്കാറ്റ്, മറുഭാഗത്ത് തെരഞ്ഞെടുപ്പ്; ഇന്ത്യാസഖ്യയോഗത്തിന് മമത ഇല്ലഫയല്‍

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത ഇന്ത്യാമുന്നണിയുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍്ട്ടുകള്‍. അവസാനഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഒന്‍പത് ണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് അവരെ അറിയിച്ചതായി മമത പറഞ്ഞു. പഞ്ചാബിലും യുപിയിലും അന്നേദിവസം തെരഞ്ഞെടുപ്പുണ്ട്. ഒരുവശത്ത് ചുഴലിക്കാറ്റ്, മറുവശത്ത് തെരഞ്ഞെടുപ്പ്. അതിന്റെ കാര്യങ്ങളെല്ലാം നോക്കണം. ചുഴലിക്കാറ്റിനെതിരായ നടപടികള്‍ക്കാണ് പ്രധാനമെന്നും ഈ അവസരത്തില്‍ ഡല്‍ഹിയില്‍ പോകുന്നത് പ്രായോഗികമല്ലെന്നും മമത പറഞ്ഞു.

തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് അവസാനഘട്ടത്തിലാണ് വോട്ട്. ഇതുകൂടെ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍നിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കുന്നത്. ഇതുവരെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിലെല്ലാം തൃണമൂല്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം, ബംഗാളില്‍ ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസുമായോ ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയ്ക്ക് തൃണമൂല്‍ തയ്യാറായിരുന്നില്ല. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ എസ്.പിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് മത്സരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അവലോകനത്തിനും ഫലപ്രഖ്യാപനത്തിനും ശേഷം സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്. ഡല്‍ഹി മദ്യനയക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന കെജ് രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. ഇതുകൂടെ കണക്കിലെടുത്താണ് ജൂണ്‍ ഒന്നിന് യോഗം ചേരുന്നത്.

TMC won't attend INDIA bloc meeting on June 1
17കാരന്‍ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലിരുന്ന് നടുറോഡില്‍ യുവാവിന്റെ അഭ്യാസപ്രകടനം; വീഡിയോ വൈറല്‍; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com