റിമാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം; ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 മരണം

ഞായറാഴ്ച ബംഗ്ലാദേശിലെ തെക്കന്‍ തുറമുഖമായ മോംഗലയിലും ബംഗാളിലെ സാഗര്‍ദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.
Cyclone Remal updates: 16 dead in India, Bangladesh
റിമാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം; ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 മരണംANI

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റില്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 പേര്‍ മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെയും ബംഗാളിന്റെയും തീരദേശ മേഖലകളിലുണ്ടായ ശക്തമായ മഴയില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. പല ഇടങ്ങളിലും വൈദ്യുതി ലൈനുകള്‍ക്ക് തകരാറുണ്ടായി.

ഞായറാഴ്ച ബംഗ്ലാദേശിലെ തെക്കന്‍ തുറമുഖമായ മോംഗലയിലും ബംഗാളിലെ സാഗര്‍ദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റ് വേഗം മണിക്കൂറില്‍ 135 കിലോമീറ്ററിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ 10 പേരും മൂന്ന് പേര്‍ ബംഗാളിലും മരിച്ചു. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ തീരദേശ മേഖലകളില്‍ വൈദ്യുതി തടസപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Cyclone Remal updates: 16 dead in India, Bangladesh
ഒരു ദിവസം ധ്യാനമിരിക്കണം, പ്രധാനമന്ത്രി മോദി കന്യാകുമാരിയിലേക്ക്

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ ഏകദേശം 30 ലക്ഷം ആളുകള്‍ക്കും പശ്ചിമ ബംഗാളില്‍ ആയിരക്കണക്കിന് പേര്‍ക്കും വൈദ്യുതി തടസപ്പെട്ടു. 1,200 വൈദ്യുതി തൂണുകള്‍ കാറ്റില്‍ മറിഞ്ഞതായും 300 മഡ് ഹട്ടുകള്‍ തകര്‍ന്നതായും ബംഗാള്‍ അധികൃതര്‍ പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ബംഗ്ലാദേശ് ചില പ്രദേശങ്ങളിലെ വൈദ്യുതി വിതരണം നിര്‍ത്തിവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com