റോഡുമുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു; അമേരിക്കയില്‍ തെലങ്കാന യുവതിക്ക് ദാരുണാന്ത്യം

തെലങ്കാനയിലെ യാദാദ്രി ഭോംഗിര്‍ ജില്ലയിലെ യാദഗരിപള്ളി സ്വദേശിനിയായ സൗമ്യ ഉപരിപഠനത്തിനാണ് യുഎസിലേക്ക് പോയത്
Telangana Woman Hit By Speeding Car While Crossing Road In US
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു; അമേരിക്കയില്‍ തെലങ്കാന യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലെ ഫ്ളോറിഡയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് ഇന്ത്യന്‍ വംശജ മരിച്ചു. തെലങ്കാന സ്വദേശിയായ 25കാരിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തില്‍ സൗമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

തെലങ്കാനയിലെ യാദാദ്രി ഭോംഗിര്‍ ജില്ലയിലെ യാദഗരിപള്ളി സ്വദേശിനിയായ സൗമ്യ ഉപരിപഠനത്തിനാണ് യുഎസിലേക്ക് പോയത്. ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സൗമ്യ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Telangana Woman Hit By Speeding Car While Crossing Road In US
കനത്തമഴയില്‍ മിസോറാമില്‍ പാറമട തകര്‍ന്നു; 17 മരണം; ആറ് പേര്‍ക്കായി തിരച്ചില്‍; വീഡിയോ

മകളുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബം. മകളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് മാതാപിതാക്കളായ കോട്ടേശ്വര റാവുവും ബാലാമണിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com