കെജരിവാളിനു തിരിച്ചടി, ജൂണ്‍ രണ്ടിനു ജയിലിലേക്കു മടങ്ങേണ്ടി വരും; ജാമ്യം നീട്ടാനുള്ള ഹര്‍ജി ലിസ്റ്റ് ചെയ്തില്ല

Kejriwal
അരവിന്ദ് കെജരിവാള്‍പിടിഐ ഫയല്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു സുപ്രീം കോടതിയില്‍ തിരിച്ചടി. ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇടക്കാല ജാമ്യം ഏഴു ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രി വിസമ്മതിച്ചു. ഇതോടെ കെജരിവാള്‍ ജൂണ്‍ രണ്ടിനു ജയിലിലേക്കു മടങ്ങേണ്ടി വരും.

ഇന്നലെയാണ് ജാമ്യം ഏഴു ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജരിവാള്‍ ഹര്‍ജി നല്‍കിയത്. ഇത് അടിയന്തരമായി പരിഗണിക്കാന്‍ അവധിക്കാല ബെഞ്ചിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്നാണ് അവധിക്കാല ബെഞ്ച് അറിയിച്ചത്.

Kejriwal
'ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യും'- മാനനഷ്ട കേസിൽ അതിഷിക്ക് സമൻസ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാനാണ് മെയ് പത്തിന് സുപ്രീം കോടതി കെജരിവാളിനു ജാമ്യം നല്‍കിയത്. ജൂണ്‍ ഒന്നു വരെയാണ് ഇടക്കാല ജാമ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com