ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ മകന്റെ വാഹനവ്യൂഹം ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

വാഹനം പിടിച്ചെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
karan bhushan singh

ലഖ്‌നൗ: എംപി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ മകന്‍ ബിജെപി സ്ഥാനാര്‍ഥി കരണ്‍ ഭൂഷ് സിങ്ങിന്റെ വാഹനനവ്യൂഹം ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ ഷെഹ്സാദ് ഖാന്‍ (24), റെഹാന്‍ ഖാന്‍ (19) എന്നിവരാണ് മരിച്ചത്. വാഹനം പിടിച്ചെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

അഞ്ചാം ഘട്ടത്തിലായിരുന്നു കരണ്‍ഭൂഷ് സിങ്ങ് മത്സരിച്ച കൈസര്‍ഗഞ്ചില്‍ വോട്ടെടുപ്പ് നടന്നത്. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയതായി എഎസ്പി രാധേ ശ്യാം റായ് പറഞ്ഞു. കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

ബുധനാഴ്ച രാവിലെ കരണ്‍ സിങ്ങിന്റെ വാഹനവ്യൂഹം കര്‍ണാല്‍ഗഞ്ചിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തില്‍ നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് വാഹനങ്ങള്‍ റെയില്‍വേ ക്രോസ് കടന്നപ്പോള്‍, നാലാമത്തേത് ഗേറ്റില്‍ കുടുങ്ങി. ട്രെയിന്‍ കടന്നുപോയ ശേഷം മറ്റുവാഹനങ്ങള്‍ക്കൊപ്പമെത്താനായി എസ് യുവി അമിത വേഗതിയില്‍ പോകുന്നതിനിടെ എതിരെ വന്ന മോട്ടോര്‍ സൈക്കിളില്‍ എസ് യുവി ഇടിക്കുകയായിരുന്നു. അതേസമയം, റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികയെ ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചതാണോ അപകടകാരണമെന്നും പൊലീസ് പരിശോധിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തിന് ശേഷം എസ് യുവി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. യുവാക്കളുടെ മരണത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തി.

karan bhushan singh
കെജരിവാളിനു തിരിച്ചടി, ജൂണ്‍ രണ്ടിനു ജയിലിലേക്കു മടങ്ങേണ്ടി വരും; ജാമ്യം നീട്ടാനുള്ള ഹര്‍ജി ലിസ്റ്റ് ചെയ്തില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com