അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രീസറില്‍ വച്ചു; മാസങ്ങള്‍ക്ക് ശേഷം 15കാരി പിടിയില്‍

19കാരനുമായുള്ള ബന്ധം എതിര്‍ത്തതാണ് പിതാവിനെ കൊലപ്പെടുത്താന്‍ കാരണമായത്. പിതാവിനെ കൊലപ്പെടുത്തുന്നത് സഹോദരനും കണ്ടതിനാല്‍ അയാളെയും കൊലപ്പെടുത്തുകയായിരുന്നു.
നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു
നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചുപ്രതീകാത്മക ചിത്രം

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനഞ്ചുകാരി അറസ്റ്റില്‍. മൃതദേഹം കഷണങ്ങളാക്കി ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

മാര്‍ച്ച് 15ന് മധ്യപ്രദേശിലെ ജബല്‍പൂരിലാണ് കൊലപാതകം നടന്നത്. അതിന് ശേഷം പെണ്‍കുട്ടി ഒളിവിലായിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ കാമുകനും മുഖ്യപങ്കുണ്ടെന്നും അയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ നഗരത്തില്‍ കണ്ടതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാമുകനൊപ്പമാണ് ഹരിദ്വാറില്‍ എത്തിയതെന്ന് പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞു. 19കാരനുമായുള്ള ബന്ധം എതിര്‍ത്തതാണ് പിതാവിനെ കൊലപ്പെടുത്താന്‍ കാരണമായത്. പിതാവിനെ കൊലപ്പെടുത്തുന്നത് സഹോദരനും കണ്ടതിനാല്‍ അയാളെയും കൊലപ്പെടുത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃത്യം നടത്തി സ്ഥലം വിടുന്നതിനായി മുമ്പായി മൃതദേഹങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഫ്രിജില്‍ നിറച്ചതായും കാമുകനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. കാമുകനായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറി.

നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു
മഹാത്മഗാന്ധിക്കെതിരായ പരാമര്‍ശം; മോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com