മറ്റന്നാള്‍ അവസാനഘട്ടം; പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി; ആറാം നാള്‍ ഫലമറിയാം

ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട പോളിങില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും.
Lok Sabha elections 2024 Phase 7: Last day of voting on June 1
മറ്റന്നാള്‍ അവസാനഘട്ടം; പരസ്യപ്രചാരണത്തിന്റെ കൊടിയിറങ്ങി; ആറാം നാള്‍ ഫലമറിയാംപിടിഐ

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങള്‍ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. വൈകീട്ട് അഞ്ച് മണിയോടയാണ് ഏഴാംഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിച്ചത്. ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട പോളിങില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് മറ്റന്നാള്‍ വിധി കുറിക്കുക.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ നാലിന് ആര് രാജ്യം ഭരിക്കുമെന്ന് അറിയാം. ആറ് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോഴെക്കും എന്‍ഡിഎയും ഇന്ത്യാ മുന്നണിയും തങ്ങള്‍ അധികാരത്തില്‍ എത്തുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. നാന്നൂറിലേറെ സീറ്റുകള്‍ നേടി മോദി ഹാട്രിക് വിജയം നേടുമെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി ചാര്‍ സൗ പാര്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ആലോചനകളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത്തവണയും ഫലം വന്ന് പത്തുദിവസങ്ങള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞ നടന്നിരുന്നു. ഇത്തവണയും അങ്ങനെയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Lok Sabha elections 2024 Phase 7: Last day of voting on June 1
മഹാത്മഗാന്ധിക്കെതിരായ പരാമര്‍ശം; മോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com