'ആദ്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഇപ്പോള്‍ എംപിയുടെ പിഎ, ഇവര്‍ സ്വര്‍ണക്കടത്തിലും പങ്കാളികളായി'; വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ സ്വര്‍ണക്കടത്തിലും പങ്കാളികളായെന്നാണ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.
Rajeev Chandrasekhar criticizes CPM and Congress
പാര്‍ട്ടികള്‍ സ്വര്‍ണക്കടത്തിലും പങ്കാളികളായി'; സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍ഫയല്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തില്‍ ശശി തരൂര്‍ എംപിയുടെ മുന്‍ സ്റ്റാഫംഗം പിടിയിലായതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി തിരുവനന്തപുരം ലോക്‌സഭ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ സ്വര്‍ണക്കടത്തിലും പങ്കാളികളായെന്നാണ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.

ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുടെ സഹായിയും അറസ്റ്റിലായിരിക്കുന്നു. ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണക്കടത്തിലും പങ്കാളികളയായിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

Rajeev Chandrasekhar criticizes CPM and Congress
അറസ്റ്റ് ഞെട്ടിച്ചു; ശിവകുമാര്‍ വൃക്കരോഗി, തുടരാന്‍ അനുവദിച്ചത് മാനുഷിക പരിഗണന വച്ച്: ശശി തരൂര്‍

അതേസമയം ഡല്‍ഹിയില്‍ പിടിയിലായ ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫാണെന്നാണ് ശശി തരൂര്‍ എംപിയുടെ പ്രതികരണം. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയിലുണ്ടായിരുന്നതായും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും ശശി തരൂര്‍ എക്‌സില്‍ പ്രതികരിച്ചു.

ഇന്നലെയാണ് ദുബായില്‍ നിന്ന് 500 ഗ്രാം സ്വര്‍ണവുമായി ശശി തരൂരിന്റെ മുന്‍ സ്റ്റാഫംഗം ശിവ പ്രസാദിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം അറസ്റ്റില്‍ മറ്റൊരാള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇയാള്‍ ആരെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com