സൈനിക വേഷത്തില്‍ ദേശീയ പതാകയുമേന്തി യോഗാ വേദിയില്‍; ഡാന്‍സിനിടെ കുഴഞ്ഞുവീണുമരിച്ചു; 'അറിയാതെ' കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കാണികള്‍; വീഡിയോ

സൗജന്യ യോഗ ക്യാമ്പിനിടെ 'മാ തുജെ സലാം' എന്ന ദേശഭക്തിഗാനം ആലപിക്കുന്നതിനിടെ യോഗ പരീശിലകന്‍ കുഞ്ഞുവീണു മരിച്ചു.
Man in Indore dies while dancing
ഡാന്‍സിനിടെ കുഴഞ്ഞുവീണുമരിച്ചു; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കാണികള്‍വീഡിയോ ദൃശ്യം

ഭോപ്പല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൗജന്യ യോഗ ക്യാമ്പിനിടെ 'മാ തുജെ സലാം' എന്ന ദേശഭക്തിഗാനം ആലപിക്കുന്നതിനിടെ യോഗ പരീശിലകന്‍ കുഞ്ഞുവീണു മരിച്ചു. ബല്‍വീന്ദര്‍ സിങ് ഛബ്രയാണ് മരിച്ചത്.

യോഗ റെവല്യൂഷന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ദേശീയപതാകയുമേന്തിര ദേശഭക്തി ഗാനം സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യോഗ പരീശീലകന്‍ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതി പ്രേക്ഷകര്‍ നോക്കി നില്‍ക്കുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ബോധമില്ലാതെ കുഴഞ്ഞവീണതായി മനസിലാക്കിയത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അന്ത്യകര്‍മങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ കണ്ണുകളും അവയവങ്ങളും ദാനം ചെയ്തു.

Man in Indore dies while dancing
ഉഷ്ണതരംഗം; ഉത്തരേന്ത്യയില്‍ മരിച്ചത് 54 പേര്‍; നാളെ മുതല്‍ ആശ്വാസമെന്ന് ഐഎംഡി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com