ധ്യാനത്തിനിടെ കന്യാകുമാരിയില്‍ സൂര്യോദയം ആസ്വദിച്ച് മോദി

ഇന്നലെ വൈകിട്ട് കന്യാകുമാരി വിവേകാനന്ദ പാറയില്‍ എത്തിയ മോദി ജൂണ്‍ ഒന്നുവരെയാണ് ഇവിടെ ധ്യാനത്തിലിരിക്കുക.
narendra modi
കന്യാകുമാരിയില്‍ സുര്യോദയം ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ്

ചെന്നൈ: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സൂര്യോദയം ആസ്വദിച്ചു. വിവേകാനന്ദപ്പാറയില്‍ ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങിയാണ് മോദി സൂര്യോദയം ആസ്വദിച്ചത്.

തെരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനം ആരംഭിച്ചത്. 45 മണിക്കൂര്‍ നീളുന്ന ധ്യാനമാണ് ആരംഭിച്ചത്. ഇന്നലെ വൈകിട്ട് കന്യാകുമാരി വിവേകാനന്ദ പാറയില്‍ എത്തിയ മോദി ജൂണ്‍ ഒന്നുവരെയാണ് ഇവിടെ ധ്യാനത്തിലിരിക്കുക. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം.

സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. കന്യാകുമാരിയിലെത്തിയ അദ്ദേഹം ആദ്യം ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനു ശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

narendra modi
ഒരു മാസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തി; ലൈംഗിക പീഡന കേസില്‍ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍-വീഡിയോ

അവസാനഘട്ട തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള തന്ത്രമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. ധ്യാനത്തിന് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കേര്‍പ്പെടുത്തണമെന്ന പ്രതിപക്ഷാവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ധ്യാനമിരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com