സ്‌കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന്‍ മരിച്ചു; പ്രതിഷേധിച്ച് കുടുംബം, സംഘര്‍ഷാവസ്ഥ

കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു
ഇരുമ്പുകൊണ്ടുള്ള സ്കൂള്‍ ഗേറ്റ്
ഇരുമ്പുകൊണ്ടുള്ള സ്കൂള്‍ ഗേറ്റ്ഐഎഎന്‍എസ്
Published on
Updated on

ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന്‍ മരിച്ചു. ഹയത്‌നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലാണ് സംഭവം.

കുട്ടിയുടെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഹയാത് നഗര്‍ നഗരസഭാധ്യക്ഷനും എസ്എഫ്‌ഐ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

രംഗറെഡ്ഡി വിദ്യാഭ്യാസ ഓഫീസര്‍ സുശീന്ദര്‍ റാവു സ്‌കൂളിലെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന അജയ് എന്ന വിദ്യാര്‍ഥി ഇരുമ്പുകൊണ്ടുള്ള സ്‌കൂള്‍ ഗേറ്റ് വീണ് മരിക്കുന്നത്. ഗേറ്റിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com