ഡെറാഢൂണ്‍: ചാര്‍ധാം യാത്രയ്ക്കിടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഈ വര്‍ഷം 246 തീര്‍ഥാടകര്‍ മരിച്ചതായി ഉത്തരാഖണ്ഡ് ഭരണകൂടം അറിയിച്ചു. ഹെലികോപ്റ്ററില്‍ ഹിമാലയന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരിലാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്ക്. ശൈത്യ കാലത്തെ തുടര്‍ന്ന് കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, ബദരിനാഥ് ക്ഷേത്രങ്ങള്‍ അടച്ചു.
ഓക്‌സിജന്റെ കുറവ്, ഹൃദയസ്തംഭനം എന്നിവയാണ് തീര്‍ഥാടകരുടെ മരണത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ 246 പേര്‍ മരിച്ചതായി ഉത്തരാഖണ്ഡ് ഭരണകൂടം അറിയിച്ചു. ബദരീനാഥില്‍ 65 പേരും കേദാര്‍നാഥില്‍ 115 പേരും ഗംഗോത്രിയില്‍ 40 പേരരും യമുനോത്രിയില്‍ പത്തുപേരും മരിച്ചു. ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും സര്‍ക്കാര്‍ അറിയിച്ചു.
എല്ലാവര്‍ഷത്തേയും അപേക്ഷിച്ച് ഇത്തവണ മരണനിരക്കില്‍ വര്‍ധനവുണ്ടായി. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തിലധികം മീറ്റര്‍ ഉയരത്തിലാണ് ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍. ചാര്‍ ധാം യാത്ര ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക