'എഞ്ചിനീയറിങ് അത്ഭുതം'; പാമ്പന്‍ പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ ബ്രിഡ്ജ് യാഥാര്‍ത്ഥ്യത്തിലേക്ക് ( വീഡിയോ)

ലിഫ്റ്റ് സ്പാന്‍ ഉയരുന്നതിന്റെ വീഡിയോ ദക്ഷിണ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്
vertical lift pamban bridge
നിർമ്മാണം പൂർത്തിയാകുന്ന പുതിയ പാലം എക്സ്
Published on
Updated on

ന്യൂഡല്‍ഹി: ഇന്ത്യയുടെ എഞ്ചിനീയറിങ് അത്ഭുതമായി പാമ്പന്‍ പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമാണിത്. പാലത്തിന്റെ ലിഫ്റ്റ് സ്പാന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഇന്നു വിലയിരുത്തും.

ഇതിനു മുന്നോടിയായി ലിഫ്റ്റ് സ്പാന്‍ ഉയരുന്നതിന്റെ വീഡിയോ ദക്ഷിണ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്. ബോട്ട്, കപ്പലുകള്‍ തുടങ്ങിയവയുടെ യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പാമ്പന്‍ പാലത്തില്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം കൊണ്ടു വരുന്നത്. രാമേശ്വരത്തെ പാമ്പന്‍ ദ്വീപില്‍ നിന്നും മണ്ഡപം വരെ 2.07 കിലോമീറ്റര്‍ ദൂരമുള്ളതാണ് പുതിയ പാലം. 99 സ്പാനുകളാണ് ഇതിലുള്ളത്. 18.3 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഗര്‍ഡറുകളും 63 മീറ്റര്‍ നാവിഗേഷന്‍ സ്പാനുകളും ഉള്‍പ്പെടുന്നു.

പഴയ പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. റെയില്‍ വികാസ് നിഗം ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. ഏതാണ്ട് 535 കോടി രൂപ ചെലവു വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2019 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പഴയ പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരത്തിലാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം.

പഴയ പാലത്തില്‍ ബോട്ടുകള്‍ക്കും മറ്റു ജലവാഹനങ്ങള്‍ക്കും പോകുന്നതിനായി ഷെര്‍സേഴ്‌സ് സ്പാന്‍ എന്ന സംവിധാനമാണ് പ്രവര്‍ത്തിച്ചിരുന്നത്. ജീവനക്കാരാണ് ഷെര്‍സേഴ്‌സ് സ്പാന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. ഇതനുസരിച്ച് ബോട്ടുകളും മറ്റും വരുമ്പോള്‍ പാലം രണ്ടായി 81 ഡിഗ്രിയില്‍ മുകളിലേക്ക് ഉയരുകയാണ് ചെയ്തിരുന്നത്.

ഷെര്‍സേഴ്‌സ് സ്പാന്‍റെ പ്രവർത്തനം
ഷെര്‍സേഴ്‌സ് സ്പാന്‍റെ പ്രവർത്തനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com