'ആധുനിക ഇന്ത്യയുടെ പിതാവ്'; നെഹ്രുവിന് ആദരമര്‍പ്പിച്ച് രാജ്യം; വിഡിയോ

നെഹ്‌റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി എല്ലാ വര്‍ഷവും ആചരിക്കുകയാണ്.
priyankagandhi @'Shanti Van'
ശാന്തിവനത്തില്‍ അദരമര്‍പ്പിക്കുന്ന പ്രിയങ്ക ഗാന്ധി എക്‌സ്
Published on
Updated on

ന്യുഡല്‍ഹി: രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ 135ാം ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചു.

'അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, നമ്മുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ഞാന്‍ ആദരം അര്‍പ്പിക്കുന്നു'- മോദി ട്വിറ്ററില്‍ കുറിച്ചു. നെഹ്‌റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അദ്ദേഹത്തിന്റെ സ്മൃതികുടീരത്തില്‍ ആദരവ് അര്‍പ്പിച്ചു.

നെഹ്‌റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി എല്ലാ വര്‍ഷവും ആചരിക്കുകയാണ്. ശിശുക്കളുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

1964ലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. നെഹ്‌റുവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു അത്. അതിനു ശേഷം എല്ലാവര്‍ഷവും നവംബര്‍ 14 ശിശുദിനമായി രാജ്യത്ത് ആചരിച്ച് വരുന്നു.

1889 നവംബര്‍ 14നാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ കാലം സേവിച്ച പ്രധാനമന്ത്രിയും സ്വാതന്ത്രസമര സേനാനിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനനം. 1964 മെയ് 27ന് 76ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു . സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായ അദ്ദേഹത്തെ ആധുനിക ഇന്ത്യയുടെ പിതാവ് എന്നാണ് വിളിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com