ന്യൂഡല്‍ഹി: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ രണ്ടാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ പ്രഖ്യാപനം ഇന്ന്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ചിന്മയ മിഷന്‍ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദജി മുഖ്യാതിഥിയാകും.
ഇന്ത്യന്‍ അച്ചടി വ്യവസായത്തിലെ പ്രമുഖനും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ ദാര്‍ശനിക പാത തെളിച്ച ആളുമായ രാംനാഥ് ഗോയങ്കയോടുള്ള ബഹുമാനാര്‍ഥമാണ് അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ നാല് പുസ്തകങ്ങളാണ് മത്സരരംഗത്തുള്ളത്. സോഹിനി ചതോപാധ്യായയുടെ The Day I Became A Runner, സാന്താ ഖുറായിയുടെ The Yellow Sparrow, കുനാല്‍ പുരോഹിതിന്റെ H-Pop: The Secretive World of Hindutva Pop stars, നീര്‍ജ ചൗധരിയുടെ How Prime Ministers Decide എന്നിവയാണ് ആ നാലു പുസ്തകങ്ങള്‍.
ഫിക്ഷന്‍ വിഭാഗത്തില്‍ മൂന്ന് പുസ്തകങ്ങളാണ് മത്സരരംഗത്തുള്ളത്. കാനന്‍ ഗില്ലിന്റെ Acts of God, ഐശ്വര്യ ഝായുടെ The Scent of Fallen stars, ചേത്ന മറൂവിന്റെ western lane എന്നിവയാണ് മത്സരരംഗത്തുള്ള ഫിക്ഷന്‍ പുസ്തകങ്ങള്‍. ഗ്രൂപ്പിന്റെ സ്ഥാപകനായ രാംനാഥ് ഗോയങ്കയുടെ പേരില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് സൊന്താലിയ ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും പ്രഖ്യാപിക്കും. സാഹിത്യ പ്രതിഭകളുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് ഒരാളെ കണ്ടെത്താനുള്ള ചുമതല ജൂറിക്കാണ്.
മുന്‍ അംബാസഡറും എഴുത്തുകാരനുമായ പവന്‍ കെ വര്‍മ്മ അധ്യക്ഷനായ ബാഹ്യ ജൂറിയില്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയും എഴുത്തുകാരനുമായ വികാസ് സ്വരൂപും പ്രശസ്ത എഴുത്തുകാരന്‍ മനു എസ് പിള്ളയും ഉള്‍പ്പെടുന്നു. എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യ, കണ്‍സള്‍ട്ടിങ് എഡിറ്റര്‍ രവിശങ്കര്‍ എന്നിവരടങ്ങുന്ന ഇന്റേണല്‍ ജൂറിയുമായി സഹകരിച്ചാണ് പ്രഖ്യാപനം നടത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക