മണിപ്പൂർ സംഘർഷം; അഞ്ച് ജില്ലകളിൽ കർഫ്യൂ, ഇന്റർനെറ്റും നിരോധിച്ചു

7 ജില്ലകളിലെ ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.
Manipur
മണിപ്പൂർ സംഘർഷം പിടിഐ
Published on
Updated on

ഇംഫാല്‍: മണിപ്പൂരിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കർഫ്യൂ തുടരുമെന്നും അധിക‍ൃതർ അറിയിച്ചു. 7 ജില്ലകളിലെ ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിർദ്ദേശമുണ്ട്.

ബിഷ്ണുപുർ ജില്ലയിലെ വന മേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷയ്ക്ക് നേരെ ആക്രമികൾ വെടിയുതിർത്തു. 40 വട്ടം വെടി ഉതിർത്തതായാണ് റിപ്പോർട്ടുകൾ. അതേസമയം സംഘർഷം തുടരുന്ന ജിരിബാമിൽ നിന്ന് ഇന്ന് 6 മൃതദേഹങ്ങൾ കണ്ടെത്തി. കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ നദിയിൽ നിന്നാണ് കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരിൽ ഒരു കുടുംബത്തിൽ നിന്ന് ആറു പേരെ വിഘടന വാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടേതാകാം മൃതദേഹങ്ങൾ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ജിരിബാം ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി. 3 എംഎൽഎമാരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com