തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം; ഡല്‍ഹിയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി

അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
AAP Releases First List Of 11 Candidates For Delhi Polls
അരവിന്ദ് കെജരിവാള്‍ ഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി. പതിനൊന്ന് സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. സമീപകാലത്തായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയിലെത്തിയ ആറ് നേതാക്കമാരും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ട്.

മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ചൗധരി സുബൈര്‍ അഹമ്മദ്, വീര്‍ ദിംഗന്‍, സുമേഷ് ഷോക്കീന്‍ എന്നിവരും മുന്‍ ബിജെപി നേതാക്കളായ ബ്രഹ്മ് സിംഗ് തന്‍വാര്‍, അനില്‍ ഝാ, ബിബി ത്യാഗി എന്നിവരും ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

70 മണ്ഡലങ്ങളിലേക്കുള്ള ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് 2025 ഫെബ്രുവരിയിലോ അതിനോ മുന്‍പോ നടക്കാനിരിക്കെയാണ് നേരത്തെ തന്നെ ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 2020-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62ലും എഎപിക്കായിരുന്നു വിജയം. വന്‍ വിജയം നേടിയ ആം ആദ്മി മൂന്നാം തവണയും കെജരിവാളിനെ തന്നെ മുഖ്യമന്ത്രിയാക്കി. ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com