ലോകത്തില്‍ ഏറ്റവും അധികം രാജ്യങ്ങളുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നേടുന്ന പ്രധാനമന്ത്രിയെന്ന നേട്ടം സ്വന്തമാക്കി നരേന്ദ്രമോദി. 19 അന്തരാഷ്ട്ര പുരസ്‌കാരങ്ങളാണ് മോദി സ്വന്തമാക്കിയത്. ഗയാനയാണ് അവസാനമായി മോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്കാരം നല്‍കിയത്. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങള്‍ കണക്കിലെടുത്താണ് മോദിക്കുള്ള ആദരം.
സൗദിയില്‍ തുടക്കം
2016ല്‍ സൗദി സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് ലഭിച്ചു. അഫ്ഗാനിസ്ഥാന്‍, പലസ്തീന്‍, ബഹറിന്‍, യുഎഇ, മാലിദ്വീപ്, ഫിജി, പാപ്പുവ ന്യൂ ഗിനിയ, പലാവു, ഈജിപ്ത്, ഫ്രാന്‍സ്, ഭൂട്ടാന്‍, റഷ്യ, നൈജീരിയ, ഡൊമിനിക്ക രാജ്യങ്ങളും പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
പതിനാല് തവണയാണ് മോദി വിദേശ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്തത്. രാജ്യത്ത് ഇത്രയേറെ വിദേശ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്ത മറ്റൊരു പ്രധാനമന്ത്രിയില്ല. ആഗോളതലത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനമാണ് ഇത് തെളിയിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മംഗോളിയ, അഫ്ഗാനിസ്ഥാന്‍, മാലി ദ്വീപ്, ഉഗാണ്ട, മൗറീഷ്യസ്, ഓസ്‌ട്രേലിയ, ഫിജി, ബ്രിട്ടന്‍, യുഎസ്, ഗയാന തുടങ്ങിയ പാര്‍ലമെന്റുകളെയാണ് മോദി അഭിസംബോധന ചെയ്തത്. യുഎസ് പാര്‍ലമെന്റില്‍ രണ്ട് തവണയാണ് മോദി പ്രസംഗിച്ചത്.
ഏഴ് വിദേശ പാര്‍ലമെന്റുകളെയാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിസംബോധന ചെയ്തത്. ഇതിന്റെ ഇരട്ടിയാണ് മോദിയുടെ പ്രസംഗം. ഇന്ദിര ഗാന്ധി നാലുതവണ വിദേശ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ നെഹ്രുവിന്റെത് മൂന്ന് തവണയാണ്. അടല്‍ ബിഹാരി വാജ്‌പേയിയും രാജീവ് ഗാന്ധിയും രണ്ട് വിദേശ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്തപ്പോള്‍ നരസിംഹറാവു ഒരു വിദേശ പാര്‍ലമെന്റില്‍ മാത്രമാണ് പ്രസംഗിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക