ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

ചുരുക്ക പട്ടികയിൽ രണ്ട് മലയാളികളുടെ പുസ്തകങ്ങളും
JCB Prize for Literature
ഉപമന്യു ചാറ്റർജി, പുരസ്കാരത്തിനു അര്‍ഹമായ കൃതിഎക്സ്
Published on
Updated on

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്. ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് എന്ന കൃതിക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. സാഹിത്യ കൃതികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിക്കുന്ന അവാർഡാണിത്. ചുരുക്ക പട്ടികയിൽ അഞ്ച് ഇം​ഗ്ലീഷ്, ബം​ഗാളിയിൽ നിന്നു രണ്ട്, മറാഠിയിൽ നിന്നു രണ്ട്, മലയാളത്തിൽ നിന്നു ഒന്ന് പുസ്തകങ്ങളാണ് ഇടം പിടിച്ചത്.

എഴുത്തുകാരനും വിവർത്തകനും കവിയുമായി ജെറി പിന്റോയായിരുന്നു ജൂറി അധ്യക്ഷൻ. പണ്ഡിതനും വിവർത്തകനുമായ ത്രിദീപ് സുഹൃദ്, കലാ ചരിത്രകാരിയും ക്യൂറേറ്ററുമായ ദീപ്തി ശശിധരൻ, ചലച്ചിത്രകാരനും എഴുത്തുകാരനുമായ ഷൗനക് സെൻ, ആർട്ടിസ്റ്റ് അക്വി താമി എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അം​ഗങ്ങൾ.

സന്ധ്യാ മേരിയുടെ മരിയ ജസ്റ്റ് മരിയ എന്ന നോവലാണ് മലയാളത്തിൽ നിന്നു ഇടം കണ്ടത്. ജയശ്രീ കളത്തിലാണ് നോവൽ മലയാളത്തിൽ നിന്നു ഇം​ഗ്ലീഷിലേക്ക് മൊഴി മാറ്റിയത്. മറ്റൊരു മലയാളി എഴുത്തുകാരൻ സഹറു നുസൈബ കണ്ണന്നാരിയുടെ കോണിക്കിൾ ഓഫ് അൻ അവർ എ ഹാഫ് എന്ന പുസ്തകവും ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ബെന്യാമിനാണ് ഈ പുരസ്കാരം മലയാളത്തിൽ ആദ്യം സ്വന്തമാക്കിയത്. മലപ്പു നിറമുള്ള പകലുകൾ എന്ന നോവലിനു 2018ലാണ് പുരസ്കാരം. എസ് ഹരീഷ് (മീശ) 2020ലും എം മുകുന്ദൻ (ദൽഹി ​ഗാഥകൾ) 2021ലും പുരസ്കാരങ്ങൾ നേടി.

ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. ഇന്ത്യക്കാർ ഇം​ഗ്ലീഷിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ എഴുതിയ ഇം​ഗ്ലീഷിലേക്ക് മൊഴി മാറ്റിയ കൃതികൾക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com