ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണ ഘോഷയാത്രയ്ക്കിടെ നാടകീയ രംഗങ്ങള്‍. ഘോഷയാത്രയ്ക്കിടെ, കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന വരന്റെ കഴുത്തില്‍ കിടന്ന നോട്ടുമല മിനി ട്രക്ക് ഡ്രൈവര്‍ തട്ടിയെടുത്തു. തുടര്‍ന്ന് സിനിമയെ പോലും വെല്ലുന്ന തരത്തില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്.
മീററ്റില്‍ ദേശീയപാത 58ലാണ് സംഭവം. വിവാഹ ഘോഷയാത്രയ്ക്കിടെ, കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന വരന്റെ കഴുത്തില്‍ കിടന്ന നോട്ടുമല പിന്നില്‍ നിന്ന് വന്ന് തട്ടിയെടുക്കുമ്പോള്‍ ട്രക്ക് ഡ്രൈവര്‍ പോലും വിചാരിച്ച് കാണില്ല ഇത്തരത്തിലുള്ള ഒരു ട്വിസ്റ്റ്. തലയില്‍ ചുവന്ന തലപ്പാവ് ധരിച്ചിരുന്ന വരന്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന് നോട്ടുമല വീണ്ടെടുക്കുകയായിരുന്നു.
ഈസമയം അതുവഴി കടന്നുവന്ന ബൈക്ക് യാത്രക്കാരനോട് ലിഫ്റ്റ് ചോദിച്ച് ട്രക്കിനെ വരന്‍ പിന്തുടരുകയായിരുന്നു. ട്രക്കിന്റെ അടുത്ത് എത്തിയപ്പോള്‍ ബൈക്കില്‍ നിന്ന് സാഹസികമായി ചാടി ട്രക്കില്‍ പിടിത്തമിട്ടു. തുടര്‍ന്ന് ട്രക്കിലെ ഡ്രൈവറിന്റെ കാബിനിലേക്ക് വരന്‍ സാഹസികമായി കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ട്രക്കില്‍ നിന്ന് ഡ്രൈവറെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വരന്‍ ഡ്രൈവറെ മര്‍ദ്ദിക്കാന്‍ തുടങ്ങി. വരനെ പിന്തുടര്‍ന്ന് വിവാഹ ഘോഷയാത്രയില്‍ നിന്ന് വന്ന മറ്റു രണ്ടുപേര്‍ കൂടി ഡ്രൈവറെ മര്‍ദ്ദിക്കുന്നതില്‍ പങ്കാളിയായി. വേദന കൊണ്ട് പുളഞ്ഞ ഡ്രൈവര്‍ മര്‍ദ്ദിക്കരുത് എന്ന് പറഞ്ഞ് കേണപേക്ഷിക്കാന്‍ തുടങ്ങി. നോട്ടുമാല മോഷ്ടിക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അബദ്ധത്തില്‍ എടുത്തുപോയതാണ് എന്നെല്ലാം പറഞ്ഞാണ് ഡ്രൈവര്‍ ക്ഷമാപണം നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക