ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ സിനിമാതിയേറ്ററിനും ബേക്കറിക്കും സമീപം രാവിലെ 11.48 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി. എന്‍ഐഎയും പൊലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ മാസം സ്ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമൊന്നും ഉണ്ടായിരുന്നില്ല. പ്രശാന്ത് നഗറിലെ പാര്‍ക്കിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് ഇന്നത്തെ സ്‌ഫോടനം നടന്നത്.
സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരു വെളുത്ത പൊടി പോലെയുള്ള പദാര്‍ത്ഥം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്‌കൂളില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്നും സമാനമായ പൊടി പദാര്‍ത്ഥം കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക