സെക്‌സിനിടെ രക്തസ്രാവം; പ്രതിവിധി ഓണ്‍ലൈനില്‍ തിരഞ്ഞ് കാമുകന്‍, നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

ഗുജറാത്തില്‍ ഹോട്ടലില്‍ വെച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, രക്തം വാര്‍ന്ന് 23കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
Woman Bleeds To Death
രക്തം വാര്‍ന്ന് 23കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചുപ്രതീകാത്മക ചിത്രം
Published on
Updated on

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടലില്‍ വെച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, രക്തം വാര്‍ന്ന് 23കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. സെക്‌സിനിടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവാണ് അമിത രക്തസ്രാവത്തിന് കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബര്‍ 23 ന് നവ്‌സാരി ജില്ലയിലാണ് സംഭവം. ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായത് ഇരുവരെയും ഭയപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുന്നതിന് പകരം, രക്തസ്രാവത്തിന് പ്രതിവിധി തേടി കാമുകന്‍ ഓണ്‍ലൈനില്‍ തിരയുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രക്തസ്രാവം തടയാന്‍ തുണി ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് സമയത്തിന് ശേഷം യുവതി ബോധരഹിതയാവുകയായിരുന്നു. പരിഭ്രാന്തനായ യുവാവ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ശേഷം വിദ്യാര്‍ഥിനിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ സിവില്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.

കാമുകന്‍ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ 26 കാരനായ യുവാവിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Woman Bleeds To Death
'ഏതെങ്കിലും ഒരു മതത്തിനായി പ്രത്യേക നിയമം പറ്റില്ല'; പ്രതികളുടെ വീട് ഇടിച്ചു നിരത്തുന്നത് നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com