നാടന്‍ പശുക്കള്‍ ഇനി 'രാജ്യമാതാ-ഗോമാതാ'; ഉത്തരവിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

നാടന്‍ പശുക്കളെ പരിപാലിക്കുന്നതിന് പ്രതിദിനം 50 രൂപ നല്‍കുന്ന സബ്‌സിഡി പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു
'Rajyamata-Gomata'
നാടന്‍ പശുക്കള്‍ക്ക് രാജ്യമാതാ-ഗോമാതാ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍ഫയൽ
Published on
Updated on

മുംബൈ: നാടന്‍ പശുക്കള്‍ക്ക് രാജ്യമാതാ-ഗോമാതാ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന്റെ നീക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനുഷ്യനുള്ള പോഷകാഹാരത്തില്‍ നാടന്‍ പശുവിന്‍പാലിന്റെ പ്രാധാന്യം, ആയുര്‍വേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയില്‍ പശു ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. അതിനാല്‍ അവയ്ക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗോശാലകളില്‍ തദ്ദേശീയ പശുക്കളെ വര്‍ത്തുന്നതിന് ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ദേവേന്ദ്ര ഫഡ്‌നാവിസ്
ദേവേന്ദ്ര ഫഡ്‌നാവിസ്

ഗോശാലകളില്‍ നാടന്‍ പശുക്കളെ പരിപാലിക്കുന്നതിന് പ്രതിദിനം 50 രൂപ നല്‍കുന്ന സബ്‌സിഡി പദ്ധതി നടപ്പാക്കാനും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കം. മഹാരാഷ്ട്ര ഗോസേവാ കമ്മീഷന്‍ വഴിയാകും പദ്ധതി നടപ്പാക്കുക.

'Rajyamata-Gomata'
നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു, ആശുപത്രിയില്‍

ഇതിനായി ഓരോ ജില്ലയിലും ഗോശാല വെരിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തീരുമാനം ഇന്ത്യന്‍ സമൂഹത്തില്‍ പശുവിന്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com