അസമില്‍ ഭൂചലനം; 4.2 തീവ്രത

അസമില്‍ ഭൂചലനം അനുഭവപ്പെട്ടു
Assam hit by 4.2 magnitude
അസമില്‍ ഭൂചലനം അനുഭവപ്പെട്ടുപ്രതീകാത്മക ചിത്രം
Published on
Updated on

ഗുവാഹത്തി: അസമില്‍ ഭൂചലനം അനുഭവപ്പെട്ടു. അസമിലെ വടക്കന്‍ മധ്യഭാഗത്ത് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 7:47 ന് ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ നിന്ന് 48 കിലോമീറ്റര്‍ പടിഞ്ഞാറും അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപവുമാണ്.

സമീപ പ്രദേശങ്ങളായ ദരാംഗ്, താമുല്‍പൂര്‍, സോനിത്പൂര്‍, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും ജനങ്ങള്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു. ബ്രഹ്മപുത്രയുടെ തെക്കന്‍ തീരത്തുള്ള കാംരൂപ് മെട്രോപൊളിറ്റന്‍, മോറിഗാവ്, നാഗോണ്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആര്‍ക്കെങ്കിലും പരിക്കോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ഇല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com