അഹമ്മദാബാദ്: പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടാനായി സിപിആര്‍ നല്‍കി പാമ്പിനെ രക്ഷിക്കുന്ന യുവാവിന്റെ വേറിട്ട വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വന്യജീവി രക്ഷാപ്രവര്‍ത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആര്‍ നല്‍കിയത്. 'ഒരു പ്രദേശത്ത് പാമ്പ് ചത്തതായി തന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തി നോക്കിയപ്പോള്‍ വിഷമില്ലാത്ത പാമ്പാണ് എന്ന് മനസിലായി. എന്നാല്‍ ജീവന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചലനമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പാമ്പ് അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, അങ്ങനെ ഞാന്‍ അതിന്റെ കഴുത്ത് എന്റെ കൈയില്‍ എടുത്തു വായ തുറന്ന് മൂന്ന് മിനിറ്റ് വായില്‍ ഊതി ബോധത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. ആദ്യ രണ്ട് ശ്രമങ്ങളിലും സിപിആര്‍ നല്‍കിയിട്ടും അതിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. എന്നിരുന്നാലും, ഞാന്‍ മൂന്നാം തവണ സിപിആര്‍ നല്‍കിയപ്പോള്‍ അത് അനങ്ങാന്‍ തുടങ്ങി,'- യുവാവ് പറഞ്ഞു. പാമ്പിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ ഫോണിലാണ് പകര്‍ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക