ഹൈദരാബാദ്: പെട്രോള്‍ പമ്പില്‍ തീവെക്കാന്‍ ശ്രമിച്ചതിന് ഹൈദരാബാദില്‍ ബിഹാര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ പെട്രോള്‍ പമ്പിന് തീകൊളുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
സിഗരറ്റ് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തിയ ചിരാന്‍ എന്നയാളോട്, തീവെക്കാന്‍ പോവുകയാണോയെന്ന് പമ്പിലെ ജീവനക്കാരിലൊരാള്‍ ആരാഞ്ഞു. അതേയെന്ന് മറുപടി നല്‍കിയപ്പോള്‍, ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരനായ അര്‍ജുന്‍ വെല്ലുവിളിച്ചു. സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരന് അടുത്തെത്തി ചിരാന്‍ തീകൊളുത്തുകയായിരുന്നു.
തീ പടര്‍ന്നയുടനെ പമ്പിലുണ്ടായിരുന്നവര്‍ ഓടിമാറി. സ്‌കൂട്ടറിന് സമീപത്തുനിന്ന സ്ത്രീയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ രണ്ട് തൊഴിലാളികള്‍ അടക്കം പത്തോളം പേര്‍ പമ്പിലുണ്ടായിരുന്നു.
ചിരാനെ വെല്ലുവിളിച്ച പമ്പ് ജീവനക്കാരനേയും പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേരും ബിഹാര്‍ സ്വദേശികളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക