ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
രാവിലെ 9.12നായിരുന്നു ഭൂചലനം. കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തൈ നാഗലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോക്ലാക്ക് നഗരത്തിലാണ് അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായതിന് സമാനമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് നാഗലാന്‍ഡില്‍ ഉണ്ടായ ഭൂചലനത്തിന്റേയും പ്രഭവകേന്ദ്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ