രണ്ട് മണിക്കൂറിനിടെ പെയ്തത് 120 മില്ലിമീറ്റര്‍ മഴ; ബറൂച്ചില്‍ 10 നദികള്‍ കരികവിഞ്ഞു; ജാഗ്രത മുന്നറിയിപ്പ്

ബറൂച്ചില്‍ പെയ്ത കനത്ത മഴയെതുടര്‍ന്ന് പത്തിലേറെ നദികള്‍ കരകവിഞ്ഞൊഴുകയാണ്.
Gujarat's Bharuch Gets 120mm Of Rainfall In 2 Hours, 10 Rivers Overflowing
ഗുജറാത്തിലെ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട്എക്‌സ്‌
Published on
Updated on

അഹമ്മദാബാദ്: ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈകീട്ട് പെയ്തത് ശക്തമായ മഴ. വൈകീട്ട് നാലുമണിമുതല്‍ ആറ് മണിവരെ പെയ്തത് 120 മില്ലിമീറ്ററലധികം മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ മഴയാണ് ഗുജറാത്തില്‍ പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ബറൂച്ച്

ബറൂച്ചില്‍ പെയ്ത കനത്ത മഴയെതുടര്‍ന്ന് പത്തിലേറെ നദികള്‍ കരകവിഞ്ഞൊഴുകയാണ്. പൂര്‍ണ, അംബിക നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈയാഴ്ച സംസ്ഥാനത്ത് വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ന്യൂനമര്‍ദത്തിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട അസ്‌ന ചുഴലിക്കൊടുങ്കാറ്റ് ന്യൂനമര്‍ദമായി മാറിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 3 ദിവസത്തെ പേമാരിയിലും വെള്ളപ്പൊക്കത്തിലും 50പേര്‍ മരിച്ചു. 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. ശക്തമായ മഴയില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യ

കഴിഞ്ഞയാഴ്ച പെയ്ത മഴയില്‍ 3,610 കിലോ മീറ്റര്‍ റോഡാണ് തകര്‍ന്നത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടക്കുകയാണ്

Gujarat's Bharuch Gets 120mm Of Rainfall In 2 Hours, 10 Rivers Overflowing
വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com